Advertisement

ഹര്‍ത്താല്‍ പിന്‍വലിച്ചു; കരിദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ

July 16, 2018
Google News 0 minutes Read

നാളെ സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ പോലീസ് വിട്ടയച്ചതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. നാളെ കരിദിനമായി ആചരിക്കാനാണ് എസ്.ഡി.പി.ഐ തീരുമാനം.

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലക്കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരെ എറണാകുളത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍, പ്രതിഷേധിച്ചായിരുന്നു എസ്.ഡി.പി.ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍, വൈകീട്ടോടെ ഇവരെ പോലീസ് വിട്ടയച്ചു. ഇതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.

എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോഴാണ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here