Advertisement

അഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസ്

July 16, 2018
Google News 0 minutes Read
beat anchal

അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ കൊലകുറ്റത്തിന് കേസ് എടുത്തു.  പശ്ചിമബംഗാള്‍ സ്വദേശിയായ മാണിക് റോയിയാണ് മരിച്ചത്.   കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ രണ്ടാഴ്ചമുമ്പാണ് ഇയാളെ മർദ്ദിച്ചത്.  സംഭവത്തില്‍ അഞ്ചല്‍ സ്വദേശി ശശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കോഴിയെ വാങ്ങി വരുമ്പോൾ ബൈക്കിലെത്തിയ ശശിയും സംഘവുമാണ് മാണിക്കിനെ ക്രൂരമായി മർദ്ദിച്ചത്. മാണിക്കിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ  ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തലയ്ക്കും മുഖത്തും പരിക്കേറ്റ മാണിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here