അഞ്ചലിലെ ആള്‍ക്കൂട്ട കൊല; പ്രതികള്‍ രണ്ടും പേരും കുറ്റം സമ്മതിച്ചു

manik

കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊന്ന് സംഭവത്തില്‍ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. കേസിലെ രണ്ടാം പ്രതി ആസിഫ് ഇന്നലെ രാത്രി കീഴടങ്ങിയിരുന്നു. രണ്ട് പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.കേസില്‍ പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പിനെ (48) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു..  കോഴിയെ മോഷ്ടിച്ചതാണെന്ന് സംശയിച്ചാണ് മര്‍ദ്ദിച്ചതെന്നാണ് ഇരുവരും പോലീസിനോട് സമ്മതിച്ചത്.  ഇവരെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ 25ന് വൈകുന്നേരമാണ് മാണിക് റോയിക്ക് മര്‍ദനമേല്‍ക്കുന്നത്.   കോഴിയെ വാങ്ങി വരുമ്പോൾ ബൈക്കിലെത്തിയ ശശിയും ആസിഫും മാണിക്കിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാണിക്കിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ  ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കിലും അസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയായിരുന്നു മരണം. തലയ്ക്കും മുഖത്തുമാണ് മാണിക്കിന് പരിക്കേറ്റത്.

manik

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top