അഞ്ചലില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി പിടിയില്‍

കൊല്ലം അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതി ആസിഫാണ് പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ആസിഫ് അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തി പോലീസിന് കീഴടങ്ങുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ആസിഫ്. സംഭവത്തില്‍ അഞ്ചല്‍ സ്വദേശി ശശിയെ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. പശ്ചിമബംഗാള്‍ സ്വദേശിയായ മാണിക് റോയിയാണ് മരിച്ചത്. ഇവരെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കോഴിയെ വാങ്ങി വരുമ്പോൾ ബൈക്കിലെത്തിയ ശശിയും ആസിഫും മാണിക്കിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാണിക്കിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ മാണിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here