കൊല്ലത്ത് സ്‌കൂളിലെ ജലസംഭരണിയിൽ ഒൻപത് നായ്ക്കുട്ടികൾ ചത്തനിലയിൽ

dead puppies found in kollam water tank

കൊല്ലം കൊട്ടാരക്കരയിലെ പടിഞ്ഞാറ്റിൻകര ഗവ. യു.പി.സ്‌കൂളിലെ കുടിവെള്ളസംഭരണിയിൽ ഒൻപത് നായ്ക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തി. ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെയാണ് സ്‌കൂളിലെ ചെറിയ ജലസംഭരണിയിൽ കണ്ടെത്തിയത്.

നഴ്‌സറി വിദ്യാർഥികൾക്ക് വെള്ളമെടുക്കുന്നതിനും വേനൽക്കാലത്ത് ജലശേഖരണത്തിനുമായി പ്രത്യേകം സ്ഥാപിച്ചതായിരുന്നു സംഭരണി. ടാങ്കിൽ ജലം നിറയ്ക്കുന്നതിനുമുൻപ് തിങ്കളാഴ്ച രാവിലെ പതിവ് പരിശോധന നടത്തിയ സ്‌കൂളിലെ കായികാധ്യാപകനും നഗരസഭാ കൗൺസിലറുമായ തോമസ് പി.മാത്യുവാണ് സംഭവം കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top