നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് അപകടം; മരണം ഒമ്പതായി

9 dead in delhi building collapsed

ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം അപ്പാർട്ട്‌മെൻറിന് മുകളിലേക്ക് തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം ഒമ്പതായി. ഗ്രേറ്റർ നോയിഡയിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. 18 കുടുംബങ്ങളാണ് നാല് നില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.

എൻഡിആർഎഫും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ദുരന്തനിവാരണ സേനയും ആംബുലൻസുകളും സ്ഥലത്തെത്തിയതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭൂവുടമ ഗംഗാശങ്കർ ദ്വിവേദി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top