ഈ വീഡിയോ കണ്ട ശേഷവും നിങ്ങള്‍ വിളിക്കുമോ കോഹ്‌ലിയെ അഹങ്കാരിയെന്ന്??? (വീഡിയോ)

അഹങ്കാരിയെന്ന വിശേഷമുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. മൈതാനത്ത് താരം നടത്തുന്ന അതിരറ്റ ആഘോഷങ്ങളും എതിരാളികള്‍ക്ക് നേരെയുള്ള സ്ലെഡ്ജിംഗുമാണ് കോഹ്‌ലിക്ക് ‘അഹങ്കാരി’ എന്ന വിശേഷണം നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ട് കോഹ്‌ലി വിമര്‍ശകര്‍ പോലും കയ്യടിച്ചു.

ഇന്ത്യന്‍ ടീമംഗങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ചുറ്റിലും കൂടിയിരുന്ന ആളുകളില്‍ ഒരു വിദേശ വനിതയുണ്ടായിരുന്നു. തന്റെ മുന്നിലൂടെ കടന്നുപോകുന്ന ഓരോരുത്തരോടും ഓട്ടോഗ്രാഫിനായി ആ വനിത അഭ്യര്‍ത്ഥന നടത്തി. കോച്ച് രവി ശാസ്ത്രി, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക് തുടങ്ങിയവരെല്ലാം ഓട്ടോഗ്രാഫ് നല്‍കാന്‍ മടിച്ചു. എന്നാല്‍, ഏറ്റവും പിന്നിലായി വന്ന നായകന്‍ വിരാട് കോഹ്‌ലി യുവതിയ്ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top