അവിശ്വാസത്തെ പ്രതിരോധിക്കാന്‍ ബിജെപി; ഊഴം കാത്ത് കോണ്‍ഗ്രസ്

ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന്മോലുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ടിഡിപി എം.പി ടി.എസ്. ശ്രീനിവാസനാണ് സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അതിന് ശേഷം നോട്ടീസിനെ പിന്തുണച്ച് സംസാരിക്കാന്‍ ഗുണ്ടൂരില്‍ നിന്നുള്ള ടിഡിപി എംപി ജയദേവ് ഗല്ല രംഗത്തെത്തി. മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഗല്ല സഭയില്‍ പറഞ്ഞത്. അവിശ്വാസ പ്രമേയത്തെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ ഊഴമാണ് ഇനി സഭയില്‍. 13 മിനിറ്റായിരുന്നു ഗല്ലയ്ക്ക് സ്പീക്കര്‍ അനുവദിച്ചിരുന്നത്. എന്നാല്‍, ടിഡിപി എംഎല്‍എയുടെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടു. അടുത്തത് ബിജെപിയുടെ ഊഴമാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി രാകേഷ് സിംഗാണ് ഇപ്പോള്‍ സംസാരിക്കുന്നത്.

അതിന് ശേഷമായിരിക്കും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കാനായി കോണ്‍ഗ്രസിന് അവസരം ലഭിക്കുക. മോദിക്കെതിരെ ശക്തമായി ആഞ്ഞടിക്കുവാനാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിലൂടെ ലക്ഷ്യം വെക്കുന്നത്. അതേ സമയം, അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പിന് നില്‍ക്കാതെ സഭയില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോകാനും സാധ്യതയുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രസംഗം നടത്തിയ ശേഷം കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപോകാനാണ് സാധ്യത. വോട്ടെടുപ്പ് നടത്തിയാല്‍ തന്നെ മോദി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്നതിനാലാണ് വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രതിഷേധം അറിയിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യംവെക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top