കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

gold rate dropped

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പ്ലേറ്റിലും ബെൽറ്റിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മൂന്നു പേരിൽ നിന്നാണ് കസ്റ്റംസ് ഇൻറലിജൻസ് സ്വർണം പിടികൂടിയത്.

ഷാർജയിൽ നിന്നും എത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് നിസാർ ഡിന്നർ പ്ലേറ്റുകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ആറ് ഡിന്നർ പ്ലേറ്റുകളുടെ അടിഭാഗത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

പ്ലേറ്റുകൾ പൊളിച്ച് അരകിലോ സ്വർണം കണ്ടെടുത്തു. ദുബായിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് ആദിൽ, കണ്ണൂർ സ്വദേശി മൂസ എന്നിവരിൽ നിന്നും സ്വർണം പിടികൂടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top