രാഹുലിന്റെ ആലിംഗനം ആവശ്യമില്ലാത്തത്: അതൃപ്തി അറിയിച്ച് മോദി

ലോക്‌സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ തന്നെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന് മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാല്‍ അത് ബിജെപിക്ക് കൂടുതല്‍ ഗുണകരമാകുമെന്നും മോദി പറഞ്ഞു. യുപിയില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമെന്താണെന്ന് വ്യക്തമാക്കുന്നതില്‍ പോലും പ്രതിപക്ഷം പരാജയപ്പെട്ടു. അവസാനം, ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ് ഉണ്ടായതെന്നും മോദി പരിഹാസരൂപേണ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top