Advertisement

‘പ്രിയപ്പെട്ട മമംത, ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് സംഭവിക്കുന്നതെന്തെന്ന് താങ്കൾക്ക് അറിയുമോ ? എന്നോട് ചോദിക്കൂ’

July 21, 2018
1 minute Read

സ്ത്രീകൾ കുഴപ്പങ്ങളിൽപ്പെടുന്നതിന് കാരണം സ്ത്രീകൾ തന്നെയാണെന്ന മമംതാ മോഹൻദാസിന്റെ പരാമർശം ഏറെ ഞെട്ടലോടെയാണ് നാം കേട്ടറിഞ്ഞത്. ഒരു സ്ത്രീയായി ഇരുന്നുകൊണ്ട് എങ്ങനെ ഇത്തരത്തിൽ ചിന്തിക്കാൻ പോലും സാധിച്ചുവെന്നാണ് ലോകം ചിന്തിച്ചത്. ഇതിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയ നിറയുമ്പോൾ അതിൽ നിന്നും വേറിട്ടു നിന്നത് കവിയത്രിയും എഴുത്തുകാരിയുമായ സൗമ്യ വിദ്യാധറിന്റെ ശബ്ദമാണ്.

താൻ നേരിട്ട ദുരനുഭവമാണ് സൗമ്യ മംതയ്ക്കുള്ള മറുപടിയെന്നോണം പറഞ്ഞത്. ‘പ്രിയപ്പെട്ട മംത മോഹൻദാസ്, മറ്റേത് ഇരയേയും പോലെ ‘റേപ്പ്’ എന്ന വാക്ക് കേൾക്കുമ്പോഴേ പേടിയും ഭീതിയുമാണ് എനിക്ക്. ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് സംഭവിക്കുന്നതെന്തെന്ന് നിങ്ങൾക്കറിയുമോ ? എന്നോട് ചോദിക്കൂ.’ ഇങ്ങനെയാണ് പോസ്റ്റ് തുടങ്ങുന്നത്.

നിരവധി പേരാണാ സൗമ്യയെ അനുകൂലിച്ചും പിന്തുണച്ചും പോസ്റ്റിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്. നിരവധി പേർ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം :

‘പ്രിയപ്പെട്ട മംത മോഹൻദാസ്, മറ്റേത് ഇരയേയും പോലെ ‘റേപ്പ്’ എന്ന വാക്ക് കേൾക്കുമ്പോഴേ പേടിയും ഭീതിയുമാണ് എനിക്ക്. ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് സംഭവിക്കുന്നതെന്തെന്ന് നിങ്ങൾക്കറിയുമോ ? എന്നോട് ചോദിക്കൂ.

എന്നിലെ ഒരു ഭാഗം മരിച്ചു. എന്റെ ശരീരം നിഷ്‌ക്രിയമായി. എല്ലാവരോടും ദേഷ്യമായിരുന്നു….ലോകത്തോടും. പിന്നീടെനിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല. ആരുമായി സംസാരിക്കാതായി…എന്റെ മാതാപിതാക്കളോട് പോലും. ഇത് സംഭവിച്ചത് എന്റെ തെറ്റ് കൊണ്ടല്ല എന്ന് ആർക്കും എന്നെ വിശ്വസിപ്പിക്കാനായില്ല..കാരണം അവരും അത് എന്റെ തെറ്റ് കൊണ്ടാണെന്ന് ചിന്തിച്ചു…നിങ്ങളെ പോലെ…..

സ്‌ക്രീനിൽ ഒരു പീഡന ദൃശ്യം കണ്ടാൽ ഞാൻ ഇപ്പോഴും എന്റെ കണ്ണ് ഇറുക്കിയടക്കും, ചെവി പൊത്തും. കുഞ്ഞുങ്ങളുടെ നേരെയുള്ള അതിക്രമത്തെ കുറിച്ച് കേൾക്കുമ്പോൾ എന്റെ മക്കളെ വാരിക്കൂട്ടി ഒളിച്ചിരിക്കാൻ തോന്നും.

നിങ്ങൾക്ക് ഒരു കാര്യം അറിയുമോ ? ചില രാജ്യങ്ങളിലെ കോടതികളിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെയും കുട്ടികളെയും ചാട്ടകൊണ്ട് അടിക്കാറുണ്ട്…നിങ്ങൾ അവരിൽ നിന്ന് വ്യത്യസ്തയാണോ ?

പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം…ഞാനിപ്പോൾ കുറച്ചുകൂടി വിവേകശാലിയാണ്…ശക്തയാണ്…എനിക്കുണ്ടായ ദുരനുഭവത്തിന് കാരണം ഞാനല്ല എന്ന് എനിക്കറിയാം. നമ്മെ എന്തും ചെയ്യാമെന്ന് ചിന്തിക്കുന്ന പുരുഷന്മാരാണ് കുറ്റക്കാർ. ഒപ്പം അത്തരത്തിൽ അവരെ ചിന്തിക്കാൻ സഹായിക്കുന്ന നിങ്ങളെ പോലുള്ള സ്ത്രീകളും. ‘

ഇന്നലെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മംത വിവാദ പ്രസ്ഥാവന നടത്തിയത്. സ്ത്രീകൾ കുഴപ്പങ്ങളിൽപ്പെടുന്നതിൻറെ ഉത്തരവാദിത്തം അവർക്കും കൂടിയാണ്. താനേതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളിൽപ്പെടുമ്പോൾ ചെറിയ രീതിയിൽ ഞാനതിനെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് അത് സംഭവിച്ചതെന്ന് കരുതാറുണ്ടെന്ന് മംമ്ത പറഞ്ഞു.
ആവശ്യങ്ങൾ നേടിയെടുക്കാൻ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്നും താൻ വനിതാ കൂട്ടായ്മയിൽ അംഗമല്ലെന്നും മംഗത പറഞ്ഞു. ഡബ്ല്യുസിസി രൂപീകരിക്കുന്ന സമയത്ത് താനിവിടെ ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കിലും അതിൽ അംഗമാകാൻ സാധ്യതയില്ലെന്നും മംമ്ത പറഞ്ഞു. വനിതാ സംഘടനകളുടെ ആവശ്യമെന്താണ്? സ്ത്രീകളുടെ പരാതിയിൽ എത്രമാത്രം ഫലപ്രദമായി അമ്മ ഇടപെടുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ഞാൻ അമ്മയുടെ യോഗങ്ങളിൽ പങ്കെടുക്കാറില്ല. 200506 ലെ യോഗത്തിൽ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. സിനിമകൾ ചെയ്യുകയും തിരിച്ച് പോകുകയും മാത്രമാണ് താൻ ചെയ്യാറെന്നും മംമ്ത പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top