ഓണ്‍ലൈന്‍ വഴി ചാരായ വാറ്റ്: എക്‌സൈസ് നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിംഗ്‌

ഓണ്‍ലൈന്‍ വ്യാപാര സെറ്റുകള്‍ മുഖേനയുള്ള ചാരായം വാറ്റാനുള്ള ഉപകരണങ്ങള്‍, ലഹരി മരുന്നു വില്‍പനയ്ക്കെതിരെ നടപടിയെടുക്കാന്‍ എക്സൈസ്. വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കി ഉപകരണങ്ങള്‍ വാങ്ങിയാണ് ഋഷിരാജ് സിംഗ് വില്‍പന സ്ഥിരീകരിച്ചത്.

ഓൺലൈൻ വഴി വിൽക്കുന്ന വ്യാജ ലഹരിഗുളികകൾ ലാബിൽ അയച്ച് പരിശോധിച്ചതായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് വിശദമാക്കി. ഗുളികകളിൽ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണർ  ഓർഡർ ചെയ്തതിന് പിന്നാലെ വാറ്റ് ഉപകരണങ്ങളുടെ പരസ്യം സൈറ്റുകൾ തന്നെ നീക്കി.

ഓണ്‍ലൈനില്‍ പല സൈറ്റുകള്‍ വഴിയും ചാരായം വാറ്റുന്ന ഉപകരണങ്ങള്‍ അടക്കം വില്‍പനക്ക് വെച്ചതായും അതിന്റെ ഉപയോഗത്തെ കുറിച്ച് വിവരിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top