മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം: ഫ്രറ്റേണിറ്റിക്കാരെന്ന് എസ്എഫ്‌ഐ

മഹാരാജാസ് കേളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം. ഫ്രറ്റേണിറ്റിക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു. അരൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് സൗപര്‍ണ്ണികയില്‍ കെ ജി ആനന്ദിനു (21) നേരെയാണ് ആക്രമണമുണ്ടായത്. അരൂക്കുറ്റി വടുതലയില്‍ വച്ച് ഞായറാഴ്ച്ച രാത്രി 9നായിരുന്നു സംഭവം. സുഹൃത്തിന്റെ സഹോദരന്റെ വിവാഹച്ചടങ്ങിനെത്തിയതായിരുന്നു ആനന്ദ്. കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആനന്ദിന്റെ കണ്ണിനും കൈ വിരലുകള്‍ക്കും പരിക്കേറ്റു.വിവാഹ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് ആനന്ദിനെ തോപ്പുംപടി ഗവ.ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top