ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷനായി ശ്രേയാംസ്‌കുമാറിനെ തിരഞ്ഞെടുത്തു

ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷനായി എം.വി ശ്രേയാംസ്‌കുമാറിനെ ദേശീയ നേതൃത്വം തിരഞ്ഞെടുത്തു. വര്‍ഗീസ് ജോര്‍ജിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയോഗിച്ചു. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ മുന്നണിയിലേക്ക് പ്രവേശിച്ചതില്‍ അതൃപ്തരായ ശരത് യാദവ് പക്ഷം രൂപം നല്‍കിയ പുതിയ പാര്‍ട്ടിയാണ് ലോക് താന്ത്രിക് ജനതാദള്‍. കേരളത്തില്‍ എം.പി. വീരേന്ദ്രകുമാറാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. എല്‍.ഡി.എഫ് പിന്തുണയോടെ വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top