ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

driver

ലോറി സമരാനുകൂലികളുടെ കല്ലേറിയില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ദുരഭിമാന കൊലയാണിതെന്നും സംശയിക്കുന്നു.  ഒപ്പമുണ്ടായിരുന്ന ‍ഡ്രൈവറുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ലോറി ഉടമകളുടെ സംഘടനകളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ആക്രമണം ഉണ്ടായ സമയവും, സ്ഥലവും തെറ്റിച്ചാണ് ആദ്യം ഡ്രൈവര്‍ നൂറുള്ള പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി. മുബാറക് ബാഷ എന്നാണ് മരിച്ച ക്ലീനറുടെ പേരെന്ന് ജില്ലാ ആശുപത്രിയിലും കസബ പൊലീസിലും ഇയാൾ നൽകിയ പറഞ്ഞത്. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ പറഞ്ഞത് മുരുകേശ് എന്ന പേരാണ്.  കോയമ്പത്തൂർ ചാവടിക്ക് സമീപമാണ് ആക്രമണം ഉണ്ടായതെന്നാണ് നൂറുള്ള ഇപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആദ്യം പറഞ്ഞത് വാളയാറിന് സമീപമാണെന്നാണ്. ചാവടിക്കും എട്ടിമടയ്ക്കും ഇടയിൽ വച്ചാണ് ആക്രമണം നടന്നിരിക്കുന്നത്.

നെഞ്ചിനേറ്റ പരിക്കുമൂലമാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top