കോഴിക്കോട് രണ്ടു വയസുകാരൻ മരിച്ചത് ഷിഗല്ലേ ബാക്ടീരിയ മൂലമല്ലെന്ന് പരിശോധനാ ഫലം

shigilla bacteria wasnt the reason behind two year old death

കോഴിക്കോട് പുതുപ്പാടിയിൽ രണ്ടു വയസ്സുകാരൻ മരിച്ചത് ഷിഗല്ലേ ബാക്ടീരിയ മൂലമല്ലെന്ന് പരിശോധനാ ഫലം. പുതുപ്പാടി സ്വദേശി ഹർഷാദിന്റെ മകൻ സിയാൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

വയറിളക്കം ബാധിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച സിയാനെയും സഹോദരൻ സയനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറു വേദനയും വയറിളക്കവുമായിരുന്നു രോഗ ലക്ഷണം.

ഷിഗാല്ലേ ബാകടീരിയ ആണ് രോഗത്തിന് കാരണമെന്ന് ഡോക്ടർമാർ സംശയിച്ചിരുന്നു. മനുഷ്യ വിസർജ്ജനം ഭക്ഷണതിലോ വെള്ളത്തിലോ കലർന്നാണ് ഷിഗല്ലേ എൻസഫലോപ്പത്തി ബാക്ടീരിയ പകരുന്നതെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു.

എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഷിഗല്ലേ ബാക്ടീരിയ കണ്ടെത്താനായില്ല. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിക്കേണ്ടതുണ്ടെന്ന് ഡി എം ഒ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top