ക്യാഷ് ഓൺ ഡെലിവെറി നിയമവിരുദ്ധം : ആർബിഐ

ക്യാഷ് ഓൺ ഡെലിവെറി സംവിധാനം നിയമവിരുദ്ധമന്ന് റിസർവ് ബാങ്ക്. ഓൺലൈൻ സൈറഅറുകളിൽ നിന്നും ഉത്പന്നം വാങ്ങി കൈയ്യിലെത്തിയ ശേഷം മാത്രം പണം നൽകുന്നതാണ് ക്യാഷ് ഓൺ ഡെലിവെറി സംവിധാനം. വിവരാവകാശ നിയമപ്രകാരം നൽകിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്യാഷ് ഓൺ ഡെലിവെറി അനധികൃത കച്ചവടമാണെന്നാണ് ആർബിഐയുടെ വിശദീകരണം. പോയ്‌മെന്റ്‌സ് ആന്റ് സെറ്റിൽമെന്റ്‌സ് സിസ്റ്റം ആക്ട് 2007 പ്രകാരം ക്യാഷ് ഓൺ ഡെലിവെറി സംവിധാനത്തിലൂടെ ഉത്പന്നങ്ങൾ വിൽക്കാൻ അനുമതിയില്ലെന്നാണ് ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top