ഫിഫയുടെ ഈ വർഷത്തെ മികച്ച താരം ആരാകും ? അന്തിമപ്പട്ടികയിൽ ഇടം പിടിച്ചവർ ഇവരാണ്
ഫിഫയുടെ മികച്ച താരത്തിലുള്ള ഈ വർഷത്തെ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പുറത്തു വിട്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും ഇടം പിടിച്ച പട്ടികയിൽ, പക്ഷേ ബ്രസീൽ താരം നെയ്മർ പട്ടികയിൽ ഇടം പിടിച്ചില്ല.
കഴിഞ്ഞ തവണ മൂന്നാമതായായിരുന്നു നെയ്മർ ടീമിൽ ഇടം നേടിയത്. ഇത്തവണ ആദ്യ പത്തിൽ ഇടം തേടിയില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു വർഷമായി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണയും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
റഷ്യൻ ലോകകപ്പിൻറെ താരമായ കെയിലിയൻ എംബാപ്പെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഫ്രാൻസിൻറെ തന്നെ അൻറോണിയോ ഗ്രീസ്മാൻ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. റഷ്യൻ ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചും ഗോൾഡൻർ ബൂട്ട് നേടിയ ഹാരികെയ്‌നും ഈജിപ്ത്തിൻറെ മുഹമ്മദ് സലായും ഫ്രാൻസിൻറെ തന്നെ റഫേൽ വരാനെയും ആദ്യ പത്തിലിടം പിടിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here