ഉരുട്ടിക്കൊല; ശിക്ഷാവിധി ഇന്നറിയാം

udayakumar

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന് കേസില്‍ ശിക്ഷാ വിധി ഇന്ന്. സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. ഇന്നലെ കേസിലുള്‍പ്പെട്ട അഞ്ച് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികൾ കൊലക്കുറ്റം ചെയ്തതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെപേരിൽ തെളിവുനശിപ്പിച്ചെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാം പ്രതിയായ സോമൻ വിചാരണക്കാലയളവിൽ മരിച്ചിരുന്നു. കേസിൽ മാപ്പുസാക്ഷിയായശേഷം കൂറുമാറിയ സുരേഷ്‍ കുമാറിനെ പ്രതിയാക്കുന്നതടക്കം തുടർനടപടി സ്വീകരിക്കാൻ കോടതി സി.ബി.ഐ.ക്ക്‌ നിർദേശം നൽകിയിട്ടുണ്ട്.

udayakumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top