ജയലളിത ഒരിക്കലും ഗർഭിണി ആയിട്ടില്ല : തമിഴ്‌നാട് സർക്കാർ കോടതിയിൽ

Jayalalithaa Was Never Pregnant Says Tamil Nadu In Court

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗർഭിണി ആയിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശിനിയായ അമൃത മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ ഇക്കാര്യം വ്യക്തമാക്കിയത്.

അതിന് തെളിവായി ഒരു വീഡിയോയും സർക്കാൻ മദ്രാസ് ഹൈക്കോടതിയിൽ നൽകി. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ അമൃത ജനിച്ച സമയത്ത് ജയളിത ഗർഭിണി അല്ലായിരുന്നു എന്നാണ് സർക്കാർ പറയുന്നത്.

1980 ആഗസ്റ്റ് 14ന് ജയലളിതയുടെ മൈലാപൂരിലെ വീട്ടിലാണ് താൻ ജനിച്ചതെന്നാണ് അമൃത കോടതിയിൽ ഹാജരാക്കിയ രേകഖകളിലുള്ളത്. ഈ വാദം തെറ്റാണെന്ന് സ്ഥാപിക്കാൻ 1980 ജൂലൈ മാസം നടന്ന ഒരു ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൻറെ വീഡിയോയും സർക്കാർ കോടതിയിൽ ഹാജരാക്കി.

ആഗസ്റ്റിലാണ് അമൃത ജനിച്ചതെങ്കിൽ ജൂലൈ മാസത്തിലുള്ള ജയലളിതയുടെ വീഡിയോയിൽ അക്കാര്യം വ്യക്തമാകേണ്ടതല്ലേ എന്നും സത്യവാങ്മൂലത്തിൽ ചോദിക്കുന്നു. ജയലളിതയുടെ സ്വത്തുകൾ തട്ടിയെടുക്കാനുള്ള പരാതിക്കാരിയുടെ തന്ത്രമാണ് ഹർജിക്ക് പിന്നിലെന്നും അല്ലെങ്കിൽ മകളാണെന്ന് അവകാശപ്പെടുമ്പോൾ പോലും ജയലളിതയോടൊപ്പമുള്ള ഒരു ചിത്രം പോലും പരാതിക്കാരിയുടെ കൈവശമില്ലാത്തത് എന്തു കൊണ്ടാണെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top