വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി

Accident harthal

വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം കേരളാദിത്യപുരത്താണ് അപകടം നടന്നത്. നാലാഞ്ചിറ സര്‍വോദയ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. പത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. എന്നാല്‍, ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top