നീല കണ്ണുള്ള ആ ചയക്കടക്കാരനെ ഓർക്കുന്നുണ്ടോ ? തന്റെ ജീവത്തിലെ ഏറ്റവും വലിയ സങ്കടം വെളിപ്പെടുത്തി വീണ്ടും ലോകത്തിന് മുന്നിൽ; വീഡിയോ

നീലക്കണ്ണുള്ള ആ ചായക്കടക്കാരനെ ഓർമ്മയുണ്ടോ ? ആരും മറക്കാനിടയില്ല, കാരണം ഒറ്റ ക്ലിക്കിൽ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ വ്യക്തിയാണ് അർഷാദ് ഖാൻ എന്ന ഈ പാകിസ്താൻ സ്വദേശി.
അർഷാദ് വൈറലായതോടെ മോഡലിങ്ങ് രംഗത്തേക്ക് ചുവടുവെച്ച അർഷാദിനെ കുറിച്ച് പിന്നെ വാർത്തകളൊന്നും വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ ചെറുപ്പക്കാരന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അന്നത്തെ അർഷാദിൽ നിന്നും അൽപ്പം വ്യത്യാസം ഇന്നത്തെ അർഷാദിൽ വന്നിട്ടുണ്ട്. ഹെയർസ്റ്റൈലും, വേഷവും, മുടിയുടെ കളറുമെല്ലാം മാറ്റി ഒരു ‘ഉത്തമ മോഡൽ’ ആയി മാറിക്കഴിഞ്ഞു ഇന്ന് അർഷാദ് ഖാൻ.
പ്രശസ്തനായിട്ടും തന്റെ ജീവിത്തിൽ നികത്താനാകാത്ത ഒരു സങ്കടം തുറന്നുപറഞ്ഞുകൊണ്ടാണ് അർഷാദ് വാർത്തകളിൽ നിറയുന്നത്. ജീവിതത്തിൽ എന്ത് വേണമെങ്കിലും നിങ്ങൾ ചെയ്‌തോളു, പക്ഷേ ആദ്യം പഠനം പൂർത്തിയാക്കണമെന്നാണ് അർഷദ് പറയുന്നത്. പഠിക്കാൻ കഴിയാത്തതിലാണ് തനിക്ക് ഏറ്റവും വലിയ ദുഖമെന്നും അർഷാദ് പറയുന്നു.
2016 ലാണ് ഇസ്ലാമാബാദിലെ ചായക്കടയിൽ അർഷാദ് ഖാൻ എന്ന ഈ നിലക്കണ്ണിനുടമ ജോലിക്ക് കയറുന്നത്. അവിടെ അർഷാദിനെ കാത്തിരുന്നത് സ്വപ്‌ന തുല്ല്യമെന്നോണമുള്ള സംഭവങ്ങളാണ്. അവിചാരിതമായി ചായക്കടയിൽ എത്തിയ ഫോട്ടോഗ്രാഫർ ജിയ അലി, അർഷാദിന്റെ ഫോട്ടോ എടുക്കുന്നതോടെയാണ് ഈ ചെറുപ്പക്കാരന്റെ തലവര മാറുന്നത്. ഈ യുവാവിന്റെ ഫൊട്ടോ ജിയാ അലി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി.
;
തന്റെ ചിത്രം ലോകപ്രശസ്തമാവും എന്ന് ഈ യുവാവ് സ്വപ്‌നത്തിൽ പോലും വിചാരിച്ച് കാണില്ല. അങ്ങനെ ഒരു രാത്രി കൊണ്ട് പ്രശസ്തനായി അർഷാദ് ഖാൻ; ‘ചായ് വാല’ എന്ന ഹാഷ്ടാഗോടെ !!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here