കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരെയുള്ള കടന്നാക്രമണം അനുവദിക്കില്ല : പിണറായി വിജയൻ

കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരെയുള്ള കടന്നാക്രമണം അനുവദിക്കില്ലെന്നും മതനിരപേക്ഷതയും സ്വതന്ത്ര ചിന്തയും അനുവദിക്കുന്ന സർക്കാരാണിതെന്നും മുഖ്യമന്തി പിണറായി വിജയൻ.
കേരള ലളിതകലാ അക്കാദമിയുടെ 47ാമത് സംസ്ഥാന പുരസ്‌ക്കാരസമർപ്പണവും ഫെലോഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

കേരള ലളിതകലാ അക്കാദമിയുടെ 2017ലെ പുരസ്‌ക്കാരങ്ങളാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിതരണം ചെയ്തത്. 24പേരാണ് പുരസ്‌ക്കാരത്തിന് അർഹരായത്. പ്രശസ്ത ചിത്രകാരൻ ജി രാജേന്ദ്രന് അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ചു.

ഒരു ജനാധിപത്യ രാജ്യത്തിനും ഒട്ടും ഭൂഷണമല്ലാത്ത സമീപനങ്ങൾക്ക് മുന്നിൽ എ!ഴുത്തുകാരും കലാകാരന്മാരും കീഴടങ്ങാതെ ദീരമായി പോരാടണമെന്നും. അഭിപ്രായ സ്വാതന്ത്ര്യത്തിന് മുമ്പിൽ മതിലുകൾ തീർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹത്തിൻറെ ജാഗ്രത വേണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top