പീച്ചി ഡാം ഇന്നു തുറക്കും; ജാഗ്രത

peechi dam to open today

ജലനിരപ്പ് ഉയർന്നതിനാൽ പീച്ചി ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ജലവിതാനം 78.6 ഘനമീറ്ററിലെത്തിയ സാഹചര്യത്തിൽ ഇറിഗേഷൻ വകുപ്പ് ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മൂന്നാമത്തെ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാർമേഘം കൂടുതൽ ഇരുണ്ടാൽ ഡാം ഇനിയൊരു മുന്നറിയിപ്പില്ലാതെ തന്നെ തുറന്നുവിടും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

24 മണിക്കൂറിനുള്ളിൽ മൂന്ന് മില്യൺ മീറ്റർ ക്യൂബ് ജലമാണ് തുറന്നുവിടേണ്ടത്. ഷട്ടർ അഞ്ച് ഇഞ്ച് മാത്രം പൊക്കിയാൽ ഇത്രയും ജലം തുറന്നുവിടാൻ കഴിയും. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഡാം പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top