ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; ചിത്രങ്ങൾ പുറത്ത്

നടി ഷക്കീലയുടെ ജീവിതം സിനിമയാകുന്നു. സിനിമയിൽ ഷക്കീലയായി വേഷമിടുന്നത് റിച്ച ചഡയാണ്. സിനിമയിലെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്താണ് ചിത്രത്തിന്റ സംവിധാനം നിർവ്വഹിക്കുന്നത്.

ഷക്കീലയുടെ ലുക്കായിരുന്നു ചിത്രത്തിൽ താൻ നേരിട്ട ഏറ്റവും വലിയവെല്ലുവിളിയെന്ന് റിച്ച ചഡ തൻറെ മുൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം റിച്ച ഷക്കീലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

സിനിമാ രംഗത്തേയ്ക്ക് കടന്നുവരേണ്ടി വന്ന ഷക്കീലയുടെ സ്വകാര്യ ജീവിതവും അവർക്ക് കടന്നുപോകേണ്ടി വന്ന സവിശേഷമായ ചില സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സിനിമ വലിയ വെളിപ്പെടുത്തലുകൾക്കും വിവാദങ്ങൾക്കും തിരികൊളഉത്തിയേക്കുമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top