പാർട്ടി വിരുദ്ധ ലേഖനം തിരുത്താൻ വിസമ്മതിച്ച ഗ്രന്ഥാലോകം എഡിറ്ററെ രാജിവെപ്പിച്ചു

പാർട്ടി വിരുദ്ധ ലേഖനം തിരുത്താൻ വിസമ്മതിച്ച ഗ്രന്ഥാലോകം എഡിറ്റർ എസ് രമേശനെ രാജിവെപ്പിച്ചു. വിവാദ ലേഖനത്തിന് തിരുത്ത് നൽകണമെന്ന നേതാക്കളുടെ ആവശ്യം നിരാകരിച്ചതിന്റെ പേരിലാണ് കവിയും പാർട്ടി എറണാകുളം ഏരിയാ കമ്മിറ്റി അംഗവുമായ രമേശനെ നിർബന്ധിച്ച് രാജിവെയ്പിച്ചത്.
മാർക്‌സിന്റെ ഇരുനൂറാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് ജനുവരി ലക്കത്തിൽ മാധ്യമ പ്രവർത്തകൻ രാമചന്ദ്രന്റെ ലേഖനം ഗ്രന്ഥാലോകം പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിൽ ആദ്യമായി മാർക്‌സിന്റെ ജീവചരിത്രം എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ മോഷ്ടിച്ചതാണെന്ന് ലേഖനത്തിൽ പരാമർശിച്ചിരുന്നു. ഇതാണ് വിവാദത്തിൽ കലാശിച്ചത്. ലേഖനം സ്വദേശാഭിമാനിയെ അപകീർത്തി പ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു.
രാമചന്ദ്രന് മറുപടിയായി മാർച്ച് ലക്കത്തിൽ ഇവരുടെ രണ്ട് ലേഖനം പ്രസിദ്ധീകരിച്ചു.അത് പോര തിരുത്ത് കൊടുക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് നിരാകരിച്ചതോടെയാണ് എസ് രമേശനെ രാജിവെപ്പിച്ചത്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പ്രസിദ്ധീകരണമാണ് ഗ്രന്ഥാലോകം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here