കരുണാനിധിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

kauvery

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നിലയില്‍ മാറ്റമില്ലെന്ന് കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് വസതിയില്‍ നിന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്.ഗോപാലപുരത്തെ വീട്ടില്‍ തന്നെ ഒരു ആശുപത്രിയുടെ സൗകര്യങ്ങള്‍ ഒരുക്കി ചികിത്സിച്ച് വരവെ രക്ത സമ്മര്‍ദ്ദം താഴ്ന്നതിനാലാണ് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിലും മൂത്രനാളിയിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില തകരാറിലായത്. കാവേരി ആശുപത്രിയില്‍ തന്നെയാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ നിന്ന് വീട്ടിലേക്ക് മടക്കി അധികം വൈകും മുമ്പാണ് ഇപ്പോള്‍ രക്ത സമ്മര്‍ദ്ദം താഴ്ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top