കരുണാനിധിയുടെ മകന്‍ അഴഗിരി എന്‍ഡിഎയിലേക്ക്

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ഒരുങ്ങി കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അഴഗിരി. ബിജെപിയുമായി അഴഗിരി ചര്‍ച്ച നടത്തി. ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ നീക്കമുണ്ടെന്നും വിവരം. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്‍ സഹോദരനാണ്.
അമിത് ഷായുമായി അഴഗിരി ഉടന്‍ കൂടിക്കാഴ്ച നടത്തും. നവംബര്‍ 21 ആയിരിക്കും കൂടിക്കാഴ്ച. ചെന്നൈയിലായിക്കും കൂടിക്കാഴ്ച നടക്കുക. കലൈഞ്ജര്‍ ഡിഎംകെ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം.
നേരത്തെ സിനിമാ താരം ഖുഷ്ബുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ ചലനമാണ് അഴഗിരിയുടെ ബിജെപി പ്രവേശം ഉണ്ടാക്കുക. എന്നാല്‍ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ എന്‍ മുരുകന്‍ സംഭവത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും കൂടുതല്‍ അന്വേഷിച്ച ശേഷം പ്രസ്താവന നടത്തുമെന്നും ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
Story Highlights – mk alagiri, nda, karunanidhi, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here