ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു

blue alert declared as water level rises in idukki dam

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 2393.7 അടിയായാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന്
ഇടുക്കി ഡാമിൻറെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാൽ ജലം ഒഴുകേണ്ട ഇടങ്ങളിലും ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2395ൽ എത്തിയാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുമെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി. വെള്ളം ഒഴുകി പോകേണ്ട റിവർ ബെഡിൽ താമസിക്കുന്നവരുടെ പേര് വിവരങ്ങൾ നൽകാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ 20 ടീമുകൾ അടങ്ങുന്ന സംഘമാണ് പനംകുട്ടി വരെ പരിശോധന നടത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിൽ ഡാം തുറന്നാൽ വെള്ളം ഒഴുകി പോകേണ്ട റിവർ ബെഡിലാണ് സംഘം പരിശോധന നടത്തിയത്. ജലം ഒഴുകിയെത്തിയാൽ അപകടകരമായ അവസ്ഥയിൽ ആയിരത്തോളം പേർ ഉണ്ടെന്നാണ് റവന്യൂ വകുപ്പിൻറെ പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top