ആടുകളെ അമ്മയായി കാണണം; ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണം: ബിജെപി നേതാവ്

“ആടുകളെ അമ്മയെ പോലെയാണ് ഗാന്ധിജി കണ്ടത്. ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നത് അവസാനിപ്പിക്കണം” ബിജെപി നേതാവിന്റെ ഉപദേശമാണിത്. ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞത് ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് ആണ്. ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്നും സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗം കൂടിയായ ഇയാള്‍ പറയുന്നത്.

”എന്റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നത്. അതുകൊണ്ട് ഹിന്ദുക്കള്‍ മട്ടന്‍ കഴിക്കുന്നത് നിര്‍ത്തണം” എന്നായിരുന്നു ചന്ദ്രകുമാര്‍ ബോസിന്റെ ട്വീറ്റ്. സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠനാണ് ശരത് ചന്ദ്രബോസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top