‘ജീവാംശമായി’ തമിഴിലും; കവർ സോങ്ങ് വൈറലാകുന്നു

തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവാംശമായി’ എന്ന ഗാനത്തിന്റെ കവർ സോങ്ങ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഗാനത്തിന്റെ ചില വരികൾ തമിഴിലേക്ക് മാറ്റിപ്പാടിയിട്ടുണ്ട്. ഇതാണ് ഈ കവർ സോങ്ങിനെ വ്യത്യസ്തമാക്കുന്നത്.

അജിത് പാപ്പച്ചനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മധിവനൻ എസ് ആണ് തമിഴ് വരികൾ രചിച്ചിരിക്കുന്നത്. കവർ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പേരാണ് യൂട്യൂബിൽ ഗാനം കണ്ടിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി എന്ന ചിത്രത്തിലെ ഗാനമാണ് ജീവാംശമായി. ചിത്രത്തിൽ നവഗാതയായ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. നവാഗതയായ ഫെലിനി ടിപി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിനി വിശ്വലാലാണ്. ചിത്രം ഓഗസ്റ്റ് 24 ന് തിയറ്ററുകളിൽ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top