കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു

karunanidhi health condition continues in the same state

ചികിത്സയിൽ കഴിയുന്ന ഡി.എം.കെ. അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൾ കനിമൊഴി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സന്ദർശകരെ ആരെയും കാണാൻ അനുവദിച്ചിരുന്നില്ല.

കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചെന്നൈ അൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top