ഓഗസ്റ്റ് 7ന് കെഎസ്ആർടിസി പണിമുടക്ക്

ksrtc strike on august 7

ഓഗസ്റ്റ് 7ന് കെഎസ്ആർടിസി പണിമുടക്ക് . ശമ്പളവർധനവുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഓഗസ്റ്റ് 6 അർധരാത്രി മുതൽ ഓഗസ്റ്റ് 7 അർധരാത്രി വരെയാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള മറ്റെല്ലാ കെഎസ്ആർടിസി ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. കേരള റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറോഷൻ, കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ എന്നിവരെല്ലാം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ശമ്പള പരിഷ്‌കരമത്തിന് പുറമെ, ഡ്യൂട്ടി പാറ്റേണിലുണ്ടാക്കിയ മാറ്റങ്ങൾ പിൻവലിക്കുക, കോൺട്രാക്ട് സ്റ്റാഫിന് മിനിമം വേതനം നൽകുക, ഇടക്കാല ആശ്വാസം നൽകുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top