അണ്ണാഹസാരെ വീണ്ടും നിരാഹാര സമരത്തിന്

അണ്ണാഹസാരെ വീണ്ടും നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ലോക്പാൽ ബിൽ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ആഗസ്റ്റ് 2ന് ഗാന്ധിജയന്തി ദിവസം മുതല്‍ നിരാഹാര സമരം ആരംഭിക്കും. അഴിമതി വിമുക്തമായ രാഷ്ട്രമാണ് തന്റെ ലക്ഷ്യമെന്നും അതിനായി ജനങ്ങൾ തന്റെയൊപ്പം നിൽക്കണമെന്നും ഹസാരെ ആഹ്വാനം ചെയ്തിട്ടുണ്ട്. അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്താനോ അതിനുള്ള ആർജ്ജവമോ ഈ സർക്കാരിനില്ല. ലോക്പാൽ ബിൽ നടപ്പിലാക്കാൻ വൈകുന്നതിന് നിരവധി കാരണങ്ങളാണ് സർക്കാർ പറയുന്നതെന്നും, ബില്ല് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഹസാരെ കുറ്റപ്പെടുത്തി.
2011ലാണ് ഹസാരെ ലോക്പാല്‍ ബില്ലിനായി നിരാഹാര സമരം നടത്തിയത്. ഏപ്രിൽ 5 ന് ആരംഭിച്ച സമരം വലിയ ശ്രദ്ധനേടി. സമൂഹത്തിന്റെ നാനതുറകളില്‍ ഉള്ളവര്‍ ഹസാരെയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുകയും ഏപ്രില്‍ 9 ന് സമരം അവസാനിപ്പിക്കുകയും ചെയ്തു. ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ചിലും അദ്ദേഹം നിരാഹാര സമരം നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here