ഭാരത് ബെന്‍സിന്റെ പത്ത് വീലുള്ള ടോറസ് ലോറി; അഖില്‍ രാജിന്റെ ‘മോഡല്‍ വാഹനം’ അടിപൊളി

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ അഖില്‍ അജിയുടെ കരവിരുത് ജനശ്രദ്ധ പിടിച്ചുപറ്റുന്നു. അജി – സോണിയ ദമ്പതികളുടെ മകനായ അഖില്‍ കടുത്ത വാഹനപ്രേമിയാണ്. യഥാര്‍ത്ഥ വാഹനങ്ങളോടല്ല അഖിലിന്റെ പ്രണയം…വാഹനങ്ങളുടെ മോഡലുകളോടാണ്. സ്വന്തമായി ഒരുപാട് മോഡലുകള്‍ക്ക് അഖില്‍ ജന്മം നല്‍കിയിട്ടുണ്ട്. അഖില്‍ ഏറ്റവും അവസാനമായി തയ്യാറാക്കിയ ഭാരത് ബെന്‍സിന്റെ പത്ത് വീലുള്ള ടോറസ് ലോറി വലിയ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. ഒന്നര മാസത്തോളമായുള്ള അധ്വാനഫലമാണ് ഈ ടോറസ് ലോറി. 3000 രൂപ ചെലവഴിച്ചാണ് ഈ മോഡല്‍ പൂര്‍ത്തിയാക്കിയത്. വോള്‍വോ ബസിന്റെ മോഡലാണ് അഖില്‍ അടുത്തതായി മനസില്‍ കണ്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top