കരുണാനിധിയുടെ നിലയില്‍ മാറ്റമില്ല

ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ നില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ രാത്രി ഏഴരയോടെ നില വഷളായെങ്കിലും രാത്രി വൈകി ആശുപത്രി പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ നില മെച്ചപ്പെട്ടുവെന്നാണുള്ളത്. എന്നാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. എടപ്പാടി പളനിസ്വാമി പരിപാടികള്‍ റദ്ദാക്കി ചെന്നൈയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
അതേസമയം ആശുപത്രിയ്ക്ക് പുറത്ത് പ്രവര്‍ത്തകര്‍ പിരിഞ്ഞ്പോയിട്ടില്ല. പോലീസ് ലാത്തി വീശി പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയിട്ടില്ല. കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തോളം പോലീസുകാരെയാണ് കാവേരി ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുന്നത്. കരുണാനിധിയുടെ ആരോഗ്യ നില തൃപ്തികരമെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഡിഎംകെ നേതാക്കൾ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here