വീട് ജപ്തി; ചിതയൊരുക്കി സമരവുമായി പ്രീത ഷാജി

സുഹൃത്തിന് മൂന്ന് ലക്ഷം രൂപ ലോണ്‍ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന പത്തടിപ്പാലം മാനാത്തുപാടം പ്രീതാ ഷാജി ചിതയൊരുക്കി സമരം ചെയ്യുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് മുറ്റത്ത് ചിതയൊരുക്കി പ്രീത സമരം ആരംഭിച്ചത്. പി.ടി തോമസ് എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. പ്രീതാ ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്ന പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ഫാസി ബാങ്ക് ജപ്തിവിരുദ്ധ സമരസമിതി ചെയര്‍മാന്‍ സി.എസ് മുരളി അധ്യക്ഷനായി. ഒരു വര്‍ഷമായി തുടരുന്ന സമരത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപെട്ടിരുന്നെങ്കിലും കുടിയൊഴിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top