ഹാരി പോട്ടർ ആരാധകരാരും ഇന്നത്തെ ദിവസം മറക്കില്ല !

ഹാരി പോട്ടർ കഥകൾ വായിച്ചവർക്കാർക്കും അതൊരു കഥമാത്രമാണെന്ന് വിശ്വസിക്കാൻ സാധിക്കില്ല…മാന്ത്രിക വിദ്യകൾ പഠിപ്പിക്കുന്ന ഹോഗ്വാർട്‌സും, മാന്ത്രിക വടിയും, ബ്രൂംസ്റ്റിക്കും, ഹോഗ്വാർട്ട്‌സ് യൂണിഫോമും, മാന്ത്രിക പുസ്തകങ്ങളും മറ്റ് മാന്ത്രിക വസ്തുക്കളുമെല്ലാം വിൽക്കുന്ന ഡയഗൺ ആലിയും, ഹോഗ്വാർട്ട്‌സ് എക്‌സപ്രസും, മാന്ത്രികരുടെ സർക്കാരുമെല്ലാം ലോകത്തിന്റെ ഏതെങ്കിലും കോണിലുണ്ടാകുമെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ട്ടം. അതുകൊണ്ട് തന്നെയാണ് വെറുതെയെങ്കിലും വഴിയിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു ഇടുങ്ങിയ വാതിൽ കാണുമ്പോൾ അത് മാന്ത്രിക ലോകത്തേക്ക് നിങ്ങൾക്ക് പ്രവേശിക്കാനുള്ള വാതിലായിരിക്കുമോ എന്ന് വെറുതെയെങ്കിലും സംശയിക്കുന്നത്….ഓരോ ജൂലൈ 31നും ഹോഗ്വാർട്ട്‌സിൽ നിന്ന് എഴുത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നത്…! ഹാരിോ പോട്ടറിന്റെ ജന്മദിനവും അന്നുതന്നെയാണ്…

എന്നാൽ ജൂലൈ 31 മാത്രമല്ല ഹാരിപോട്ടർ ആരാധകർ മറക്കാൻ പാടില്ലാത്തെ മറ്റ് പ്രധാനതിയതികളും ഉണ്ട്.

1. ഒക്ടോബർ 31

അന്നാണ് ഹാരിയുടെ അച്ഛൻ ജേംസ് പോട്ടറും ഭാര്യ ലില്ലി പോട്ടറും മരിച്ചതും, ഹാരി അതിജീവിച്ചതും.

2. ജൂലൈ 24

അന്നാണ് ഹാരിയെ തേടി ആദ്യമായി ഹോഗ്വാർട്ട്‌സിൽ നിന്നും കത്ത് വരുന്നത്.

3. ജൂൺ 24

ഈ ദിവസമാണ് ട്രൈവിസാർഡ് ടൂർണമെന്റിൽ സെഡ്രിഗ് ഡിഗ്രി മരിക്കുന്നത്.

4. ജൂൺ 30

അന്നാണ് ഡമ്പിൾഡോറിനെ സെവറസ് സ്‌നേപ്പ് കൊല്ലുന്നത്.

5. മെയ് 2

ബാറ്റിൽ ഓഫ് ഹോഗ്വാർട്ട്‌സ് നടന്ന ദിവസം. വിസാർഡ് ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ യുദ്ധമായിരുന്നു അത്. വോൾഡമോർട്ടുമായുള്ള ഈ യുദ്ധം വിജയിച്ചുവെങ്കിലും അന്ന് ലൂപിൻ, ഫ്രെഡ്, എന്നിങ്ങനെ നിരവധി മികവുറ്റ മാന്ത്രികരെ നമുക്ക് നഷ്ടമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top