ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; ഡിജിപി അന്വേഷണപുരോഗതി വിലയിരുത്തി

Loknath Behra

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിന്റെ അന്വേഷണപുരോഗതി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിലയിരുത്തി. കോട്ടയത്ത് എത്തി അന്വേഷണഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കേസ് അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷം മാത്രമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യം പരിഗണിക്കൂ എന്നും ഡിജിപി പറഞ്ഞു. അതേസമയം, മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം മറ്റന്നാള്‍ ദില്ലിയിലേക്ക് പുറപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top