മെക്‌സിക്കോയിൽ വിമാനം തകർന്നു വീണു; 101 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു

മെക്‌സിക്കോയിൽ വിമാനം തകർന്നു വീണു. 101 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. 97 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

പ്രാദേശിക സമയം നാല് മണിയോടെയായിരുന്നു അപകടം. എയ്‌റോ മെക്‌സിക്കോയുടെ കീഴിലുള്ള എംബ്രയെർ 190 ജെറ്റ് വിമാനം ദുരാംഗോയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തരിശു ഭൂമിയിലേക്ക് തകർന്നുവീഴുകയായിരുന്നു. തകർന്നയുടൻ വിമാനത്തിന് തീപിടിച്ചു. വിമാനം ഭാഗികമായി മാത്രമെ കത്തി നശിച്ചുള്ളൂ എന്നതിനാലാണ് വൻദുരന്തം ഒഴിവായത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനായത് ആശ്വാസമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top