യുഎഇയിൽ പൊതുമാപ്പ് ഇന്ന് മുതൽ

saudi amnesty date extended kuwait amnesty extended

യുഎഇയിൽ പൊതുമാപ്പ് ഇന്ന് മുതൽ. മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഒക്ടോബർ 31 വരെയാണ്.

ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നൽകി രേഖകൾ ശരിയാക്കി നാട്ടിലേക്ക് പോകാനോ യു.എ.ഇ.യിൽത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം.
ആർക്കും യാത്രാനിരോധനമില്ല എന്നുള്ളതും ഇതിന്റെ സവിശേഷതയാണ്. ആറുവർഷത്തിനുശേഷമാണ് യു.എ.ഇ.യിൽ പൊതുമാപ്പ് നിലവിൽവരുന്നത്. അവസാനമായി 2012ൽ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. മൂവായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ടെന്റുകൾ, വരുന്നവർക്ക് കുടിവെള്ളവും മറ്റു സൗകര്യങ്ങളും അധികൃതർ അവിടെ ഒരുക്കിയിട്ടുണ്ട്.

അതേസമയം, രാജ്യത്തേക്ക് അനധികൃതമായി എത്തിയവർക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവർഷത്തേക്ക് അവർക്ക് പിന്നീട് രാജ്യത്ത് പ്രവേശിക്കാനാവില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top