യമുനയിലെ ജലനിരപ്പ് അപകടനിലയും കഴിഞ്ഞു

yamuna river crosses danger level

യമുനയിലെ ജലനിരപ്പ് അപകടനിലയും കഴിഞ്ഞു. ഇതോടെ യമുന നദിക്ക് മുകളിലൂടെയുള്ള റെയിൽ, വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സ്ഥലം ഒരുക്കാത്തതിനാൽ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതും സമീപ സംസ്ഥാനങ്ങളിലെ കനത്ത മഴയുമാണ് ജലനിരപ്പ് ഉയരാനുള്ള ആശങ്കക്ക് പിന്നിൽ. അപകട നിലയായ 204 മീറ്റർ കഴിഞ്ഞ ആഴ്ച തന്നെ മറി കടന്നിരുന്നു. വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് നൂറു കണക്കിന് കുടുംബങ്ങളെയാണ് കരകളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ മാറ്റിതാമസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണവും ഇരട്ടിയാകും. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥല പരിമിതി മൂലം നിരവധി കുടുബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top