പതിനാലുകാരിയുടെ തൊണ്ടയിൽ ഒൻപത് സൂചികൾ; മന്ത്രവാദമെന്ന് ആരോപണം

പതിനാലുകാരിയുടെ തൊണ്ടയിൽ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത് ഒൻപത് സൂചികൾ. ഇതിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന് അയൽവാസികൾ ആരോപിക്കുന്നു.
തൊണ്ടവേദനയെ തുടർന്ന് പെൺകുട്ടിയെ നാദിയ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എക്‌സ്‌റേ എടുത്തപ്പോഴാണ് പെൺകുട്ടിയുടെ തൊണ്ടയ്ക്ക് പിന്നിലൂടെ ഒരു സൂചിയും അന്നനാളിയിലൂടെ എട്ടു സൂചികളും കുത്തിയിറക്കിയ നിലയിൽ കണ്ടത്. തുടർന്ന് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ സൂചികൾ പുറത്തെടുത്തു. സൂചികൾ അന്നനാളത്തിൽ തുളഞ്ഞുകയറിയിട്ടില്ലെന്ന് ഇഎൻടി സർജൻ വ്യക്തമാക്കി. സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കുട്ടി.
മൂന്നുവർഷം മുമ്പ് കുട്ടിയുടെ സഹോദരൻ മരിച്ചിരുന്നു. പിന്നീട് അവർ ദത്തെടുത്ത കുട്ടിയും മരിച്ചു. ഇതോടെ വിഷാദരോഗത്തിന് അടിമയായ പെൺകുട്ടിയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കൾ മന്ത്രവാദം നടത്താറുള്ളതായി അയൽവാസികൾ പറയുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here