ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയിൽ നിന്നും പഴുതാര

centipede found from masala dosa of indian coffee house

ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയിൽ നിന്നും പഴുതാര. തൃശൂർ വടക്ക് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലാണ് സംഭവം. പരാതി ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ചുപൂട്ടി.

വിദ്യാർത്ഥികളാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ പഴുതാര കണ്ടെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഇവരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥർ എത്തി പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ പാചകം ചെയ്തിരുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തി.

വൃത്തിയായി സൂക്ഷിക്കാത്ത പാത്രങ്ങൾ കഴുക പോലും ചെയാതെയാണ് ഇവിടെ പാചകം ചെയ്തിരുന്നത്. ഇതും പരിശോധനയിൽ വ്യക്തമായതോടെയാണ് നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥർ തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top