സ്മാർട്ട് ചവറ്റുകുട്ടയുമായി ഷവോമി; നിരവധി ഫീച്ചറുകൾ; വിലയും കുറവ് !

ടെക്ക് ലോകത്ത് ഷവോമി തിളങ്ങി നിൽക്കുന്നത് തങ്ങളുടെ നൂതന ആശയങ്ങളുടെ പേരിലാണ്. ഇപ്പോഴിതാ മാലിന്യ സംസ്‌കരണത്തിനും പുതിയ വഴി കണ്ടുപിടിച്ചിരിക്കുന്ന ‘സ്മാർട്ട് ട്രാഷ്’ ലൂടെ ഷവോമി.

സ്മാർട് സെൻസറുകളുടെ സഹായത്തോടെയാണ് കുട്ട പ്രവർത്തിക്കുന്നത്. മനുഷ്യന്റെ കൈകൾ കുട്ടയോട് 35 സെന്റീമീറ്റർ പരിതിയിൽ വരുമ്പോൾ അത് മനസിലാക്കി അടപ്പ് താനെ തുറക്കും. മാലിന്യങ്ങളിൽ നിന്നുള്ള ഗന്ധം പുറത്തുവരാത്ത രീതിയിലാണ് ഇതിന്റെ പ്രവർത്തനം. കുട്ടനിറഞ്ഞാൽ കുട്ടയ്ക്കകത്തെ വേസ്റ്റ് ബാഗ് ശ്രദ്ധയോടെ പാക്ക് ചെയ്യപ്പെടും. അത് എടുത്ത് മാറ്റുകയേ വേണ്ടു. ശേഷം പുതിയ വേസ്റ്റ് ബാഗ് സ്മാർട് കുട്ടതന്നെ യഥാസ്ഥാനത്ത് സ്ഥാപിച്ചുകൊള്ളും.

40 സെന്റീമീറ്റർ ഉയരമുള്ള കുട്ടയിൽ 3.5 കിലോഗ്രാം ഭാരം വരെ മാലിന്യങ്ങൾ നിക്ഷേപിക്കാം. 15.5 ലിറ്ററാണ് കുട്ടയുടെ വാഹകശേഷി. 2000 രൂപ വരെയാകും ഈ ചവറ്റുകുട്ടയുടെ വില. സെപ്തംബർ 11 ഓടെ ഇത് വിപണിയിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top