പാലക്കാട് കെട്ടിടം തകര്‍ന്ന സംഭവം; മൂന്നാം നില അനധികൃതമായി നിര്‍മ്മിച്ചതെന്ന് നഗരസഭ

പാലക്കാട്ട് മുനിസിപ്പല്‍ ബസ്റ്റാന്റിന് സമീപം ഇന്നലെ തകര്‍ന്ന് വീണ കെട്ടിടത്തിലെ മൂന്നാം നില അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ അധികൃതര്‍. കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ക്കായി നഗരസഭ ഇന്ന് പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.
ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ 13പേര്‍ക്കാണ് പരിക്കേറ്റത്. സരോവര്‍ എന്ന കോംപ്ലക്സിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. നാല്പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. ഒന്നാം നിലയില്‍ അറ്റക്കുറ്റ പണി നടക്കുന്നതിനിടെയായിരുന്നു അപകടം. എട്ട് കടകളും ഒരു ലോഡ്ജുമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ദ്രുതകര്‍മ്മസേനയും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top