വിദേശ വനിത ലിഗയുടെ കൊലപാതകം; സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

cbi investigation in liga death

വിദേശ വനിത ലിഗയുടെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പ്രതികൾ റിമാൻഡിലാണന്നും അന്തിമ റിപോർട് ഒരു മാസത്തിനകം വിചാരണക്കോടതിയിൽ സമർപ്പിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഹർജി കോടതി തള്ളിയത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലിഗയുടെ സുഹൃത്ത് ആൻഡ്രൂ ആണ്‌കോടതിയെ
സമീപിച്ചത്. ഹർജിക്കാരൻ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ടങ്കിലും ആവശ്യങ്ങൾക്ക് ഉപോൽബലകമായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും നിലവിലെ അന്വേഷണത്തിൽ
പോരായ്മകൾ ഉണ്ടന്നതിന് മതിയായ തെളിവുകൾ ഹാജരാക്കിയിട്ടില്ലന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top