പ്രകൃതിവിരുദ്ധ പീഡനം; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

rape madrasa a

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. ലക്ഷദ്വീപ് അഗത്തിയിലാണ് സംഭവം നടന്നത്. അഗത്തി സ്വദേശി അബു സല്‍മാന്‍ കോയയാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ വീട്ടിലില്ലാത്ത സമയം നോക്കി മദ്രസയിലേക്കെന്ന് പറഞ്ഞ് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവിച്ച കാര്യങ്ങള്‍ കുട്ടി തന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്. പ്രതിയെ കവരത്തി കോടതിയില്‍ ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top