മലബാര്‍ സിമന്റ്‌സ് ഫയലുകള്‍ കാണാതായതില്‍ നടപടി; സിസിടിവി സ്ഥാപിക്കാന്‍ ശുപാര്‍ശ

high court of kerala

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ ഫയലുകള്‍ കാണാതായ സംഭവത്തില്‍ നടപടി വരുന്നു. കോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി രജിസ്ട്രാര്‍ ശുപാര്‍ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസിനാണ് ശുപാര്‍ശ നല്‍കിയത്. ഫയലുകള്‍ സൂക്ഷിക്കുന്നതില്‍ ഹൈക്കോടതിയിലെ കോര്‍ട്ട് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

മലബാര്‍ സിമന്റ് അഴിമതി കേസ് പരിഗണിക്കവെയാണ്, ഫയലുകള്‍ കാണാതായ സംഭവം ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ജഡ്ജി ചേംബറില്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കൂടാതെ അന്വേഷണത്തിനും ഉത്തരവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോര്‍ട്ട് ഓഫീസര്‍ക്ക് ഫയലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വന്നെന്ന് കണ്ടെത്തിയത്.

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട മൂന്നു സെറ്റ് ഫയലുകളാണ് കാണാതായത്. ഫയല്‍ നീക്കം രേഖപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സിസിടിവി സ്ഥാപിക്കുക, ഫയല്‍ നീക്കം കൃത്യമായി രേഖപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top