തെലുങ്കരുടെ സ്വന്തം വൈഎസ്ആര്‍ ആയി മമ്മൂട്ടി; ‘യാത്ര’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്രയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാന്‍ നിരവധി വൈഎസ്ആര്‍ ആരാധകരാണ് ദിനംപ്രതി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യാത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള രംഗങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top